ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് ജൂലൈ 31 നു ശേഷമെന്ന് ഇത്തിഹാദ്

അബൂദബി | ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ജൂലൈ 31 വരെ ഉണ്ടാവില്ലെന്ന് യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.

മുംബൈ, കറാച്ചി, ധാക്കയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റിനു വെബ്സൈറ്റില്‍ സെര്‍ച്ചിങ് നടത്തുമ്പോഴാണ് 2021 ജൂലൈ 31 തീയതിക്ക് ശേഷമേ വിമാനസര്‍വീസ് ഉണ്ടാകൂ എന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിക്കുന്നത്.
യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് ട്വിറ്റര്‍ വഴി നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.



source http://www.sirajlive.com/2021/07/17/489415.html

Post a Comment

أحدث أقدم