ഇന്ധന വില മുന്നോട്ട് തന്നെ; പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി.

മുംബൈയില്‍ 106.59 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡല്‍ഹിയില്‍ 100.56 , കൊല്‍ക്കത്തയില്‍ 100.62 രൂപയുമാണ് വില. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.37 രൂപയും ബെംഗളൂരുവില്‍ 103.93 രൂപയുമാണ്.

ഈ മാസം ഇന്ധന വില വര്‍ധിക്കുന്നത് ഇത് ആറാം തവണയാണ്. ജൂണില്‍ 17 തവണ ഇന്ധനവില വര്‍ധിച്ചിരുന്നു.



source http://www.sirajlive.com/2021/07/10/488120.html

Post a Comment

أحدث أقدم