ന്യൂഡല്‍ഹി 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 39,361 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 3,14,11,262 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി. 416 മരണങ്ങള്‍ കൂടെ റിപ്പോര്‍ട്ട് ചെയതതോടെ ആകെ മരണങ്ങള്‍ 4,20,967 ആയി. 3.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 35 ദിവസത്തിനിടെ ആദ്യമായാണ് മൂന്ന് ശതമാനത്തിന് മുകളില്‍ ടി പി ആര്‍ രേഖപ്പെടുത്തുന്നത്.
97.35 ആണ് രോഗമുക്തി നിരക്ക്. 35,968 പേരാണ് ഇന്നലെ രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 3,05,79,106 ആണ്.4,11,189 സജീവ കേസുകളാണ് രാജ്യത്തില്‍ നിലവിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ 1.31 ശതമാനമാണ് ആണ് സജീവ കേസുകള്‍. രാജ്യത്ത് ഇന്നലെ മാത്രം 11,54,444 ടെസ്റ്റുകള്‍ നടത്തിയതായും കണക്കുകള്‍ പറയുന്നു.
source
http://www.sirajlive.com/2021/07/26/490719.html
إرسال تعليق