
റൈഡിംഗ് മോഡുകള്‍, കോര്‍ണറിംഗ് എബിഎസ്, വീല്‍ കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4നെ മികച്ചതാക്കുന്നു. വി4ന് 5 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണുള്ളത്. മുന്‍വശത്തുള്ള സസ്‌പെന്‍ഷന്‍ ഹാര്‍ഡ്വെയര്‍ 50 എംഎം പൂര്‍ണമായും ക്രമീകരിക്കാവുന്ന ഫോര്‍ക്കുകള്‍ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. പിന്നിലുള്ള മോണോഷോക്ക് പൂര്‍ണമായും ക്രമീകരിക്കാവുന്നതാണ്. ക്രമീകരിക്കാവുന്ന ഇലക്ട്രോണിക് സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ രണ്ട് അറ്റത്തുമുണ്ട്.
മള്‍ട്ടിസ്ട്രാഡ വി4ന് 18.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൂടുതല്‍ സവിശേഷതകളുള്ള മള്‍ട്ടിസ്ട്രാഡ വി4 എസ്-ന് 23.10 ലക്ഷം രൂപ നല്‍കണം. ബിഎംഡബ്ല്യു 1250 ജി എസ്, ഹോണ്ട ആഫ്രിക്ക ട്വിന്‍ സി ആര്‍ എഫ്1100 എല്‍ തുടങ്ങിയ മോഡലുകളോടാണ് മള്‍ട്ടിസ്ട്രാഡ വി4 മത്സരിക്കുന്നത്.
source http://www.sirajlive.com/2021/07/23/490349.html
Post a Comment