
24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,733 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.30 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 34,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാലരലക്ഷം പിന്നിട്ടു. നിലവില്‍ 4.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.
source http://www.sirajlive.com/2021/07/09/487952.html
Post a Comment