രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പുനസ്സംഘടന ഇന്ന്; 43 പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഇതാദ്യമായി പുനസ്സംഘടിപ്പിക്കുന്നു. 43 പേരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് ആറ് മണിക്ക് നടക്കുമെന്നാണ് അറിയുന്നത്. പുതുമുഖങ്ങളും സ്ഥാനക്കയറ്റം കിട്ടിയ സഹ മന്ത്രിമാരും ഉള്‍പ്പെടെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ 28 പേര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് വിവരം. വനിതകള്‍ 13 പേരുണ്ടാകുമെന്നും സൂചനയുണ്ട്. പുനസ്സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാന മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നുവരികയാണ്.

ജ്യോതിരാതിദ്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍, സര്‍ബാനന്ദ സോനോവാള്‍, ഭൂപേന്ദ്രര്‍ യാദവ്, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേല്‍, അജയ് ഭട്ട്, ശോഭ കരന്തലജെ, സുനിത ഡുഗെ, പ്രീതം മുണ്ടെ, ശാന്തനു താക്കൂര്‍, നാരയണ് റാണെ, കപില്‍ പട്ടീല്‍, എല്‍ ജെ പി നേതാവ് പശുപതി നാഥ് പരസ്, ആര്‍ സി പി സിംഗ്, അശ്വിനി വൈഷ്ണവ്, വിജയ് ശങ്കര്‍ തുടങ്ങിയവരെ കൂടാതെ സഹമന്ത്രിമാരായ അനുരാഗ് താക്കൂര്‍, ജി കിഷന്‍ റെഡ്ഡി, പര്‍ഷോതം രുപാല എന്നിവരും രാവിലെ രാവിലെ ലോക് കല്ല്യാണ് മാര്‍ഗിലെ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി.



source http://www.sirajlive.com/2021/07/07/487706.html

Post a Comment

أحدث أقدم