രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കൊവിഡ്; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 930 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,59,920 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.18 ശതമാനമാണ് നിലവിലെ കോവിഡ് മുക്തി നിരക്ക്.

നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. കേരളത്തില്‍ ഇന്നലെ 14,373 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 8,418 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തമിഴ്‌നാട്ടില്‍ 3,479 ഉം കര്‍ണാടകത്തില്‍ 3,104 ഉം ആന്ധ്രയില്‍ 3042 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ന് മുകളിലുള്ള 73 ജില്ലകളില്‍ 61 ശതമാനവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

36.13 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.



source http://www.sirajlive.com/2021/07/07/487672.html

Post a Comment

Previous Post Next Post