ബാഗ്ദാദ് | ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ ദുരന്തം. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികള്‍ വെന്തുമരിച്ചു. 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്. നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട് .
source
http://www.sirajlive.com/2021/07/13/488668.html
إرسال تعليق