
2019ല്‍ രജിസ്റ്റര്‍ ചെയ്ത അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് പ്രതികള്‍ തട്ടിപ്പ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലിക്കോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലിക്കോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
അതേസമയം, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. ഹെലിക്കോപ്റ്റര്‍ സഹോദരന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.
source http://www.sirajlive.com/2021/07/25/490550.html
Post a Comment