വാക്സീന്‍ സ്വീകരിച്ച ശേഷം കൊവിഡ്; 80 ശതമാനത്തിലധികം പേര്‍ക്കും ബാധിച്ചത് ഡെല്‍റ്റ വകഭേദം

ന്യൂഡല്‍ഹി | ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ച ശേഷം കൊവിഡ് ബാധിതരായവരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും ഡെല്‍റ്റ വകഭേദമാണുണ്ടായതെന്ന് ഐ സി എം ആര്‍ പഠനം. ഇത്തരത്തില്‍ ഐ സി എം ആര്‍ നടത്തുന്ന ആദ്യ പഠനമാണിത്. എന്നാല്‍, വാക്‌സീന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ മരണനിരക്ക് കുറവാണ്. 677 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 71 പേര്‍ കോവാക്സിനും 604 പേര്‍ കോവിഷീല്‍ഡ് വാക്സിനുമായിരുന്നു സ്വീകരിച്ചത്. രണ്ടുപേര്‍ക്ക് ചൈനീസ് വാക്സീനായ സിനോഫാം ആയിരുന്നു കുത്തിവച്ചത്. ഇവരില്‍ മൂന്ന് പേര്‍ മരിച്ചു.

9.8 ശതമാനം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നു. 0.4 ശതമാനമാണ് മരണനിരക്ക്. 483 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കേരളമടക്കം 17 സംസ്ഥാനങ്ങളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.



source http://www.sirajlive.com/2021/07/16/489267.html

Post a Comment

أحدث أقدم