തിരുവനന്തപുരം | സംസ്ഥാനത്തെ പ്ലസ്ടു, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിച്ചു. ആപ്പുകളിലൂടെയും ഫലമറിയാം. വെബ്‌സൈറ്റില്‍ വൈകീട്ട് നാലിന് ലഭിക്കും. പ്ലസ്ടു വിജയ ശതമാനം 87.94 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 85.13 ആയിരുന്നു. 3,28,702 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 80.36 ആണ് വി എച്ച് എസ് ഇ വിജയശതമാനം. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയ ശതമാനം 53 ശതമാനമാണ്. 25,293 വിദ്യാര്‍ഥികള്‍ വിജയിച്ചു. തിരുവനന്തപുരം പി ആര്‍ ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.
ആകെ 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48,383 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലാണ്- 91.11. കുറവ് പത്തനംതിട്ട ജില്ലയില്‍- 82.53 ശതമാനം. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണ് ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യ നിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍ നിന്നും ചെയ്തതാണ് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.
https://ift.tt/3egDEr5, www.dhsekerala.gov.in, www.prd.kerala.gov.in, https://ift.tt/3l0JTn3, www.kerala.gov.in. എന്നീ വെബ്സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനികളിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
source http://www.sirajlive.com/2021/07/28/491086.html
إرسال تعليق