
ജര്‍മനിയില്‍ മാത്രം 81 പേര്‍ മരണപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബെല്‍ജിയത്തില്‍ 11 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
മരങ്ങള്‍ വീണ് റോഡ് ഗതാഗതം തട്ടസ്സപ്പെട്ടു.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. വഴി തടസപ്പെട്ടതിനാലും വാര്‍ത്താവിനിമയത്തിന് തടസങ്ങള്‍ നേരിടുന്നതിനാലും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഹെലിക്കോപ്പ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയബാധിതരായവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സ്വല ലെയന്‍ ആവശ്യപ്പെട്ടു. നിരവധിപ്പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് വേദനിപ്പിക്കുന്നതാണെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗലേയ മെര്‍ക്കല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
source http://www.sirajlive.com/2021/07/16/489255.html
Post a Comment