തിരുവനന്തപുരം | സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.47 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. 0.65 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവര്‍- 1,21,318. കഴിഞ്ഞ വര്‍ഷം ഇത് 41,906. വര്‍ധന-79,412. വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും (99.85) കുറവ് വയനാട്ടി (98.13)ലുമാണ്. 2,214 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൊയ്തു. പാലയാണ് വിജയ ശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത് ആണ്.
ഗള്‍ഫില്‍ 573 പേര്‍ പരീക്ഷയെഴുതിയതില്‍ 556 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 97.03 ആണ് വിജയ ശതമാനം. ലക്ഷദ്വീപില്‍ 96.81 ശതമാനമാണ് വിജയം. ടി എച്ച് എസ് എല്‍ സിയില്‍ 99.72 ശതമാനം പേര്‍ വിജയം നേടി. കലാമണ്ഡലത്തില്‍ നൂറ് ശതമാനമാണ് വിജയം.
പുനര്‍മൂല്യ നിര്‍ണയത്തിന് ഓണ്‍ലൈന്‍ വഴി ആപേക്ഷിക്കാം. പരീക്ഷാ ഫലം ഇന്ന് മൂന്ന് മണി മുതല്‍ വിവിധ വെബ് സൈറ്റുകളില്‍ ലഭിക്കും.
https://ift.tt/UoUmEb
https://ift.tt/395jWu1
https://ift.tt/3eVGG2p
www.prd.kerala.gov.in
https://ift.tt/3kc50SY
https://ift.tt/3wFS36z
www.sietkerala.gov.in
examresults.kerala.gov.in
എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എല്‍ സി ഫലം http://ahslcexam.kerala.gov.inലും ലഭ്യമാകും.
source http://www.sirajlive.com/2021/07/14/488890.html

إرسال تعليق