
ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാനായി കേരള പൊലീസ് ഗൂഡാലോചന നത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാനായിരുന്നു സി ബി ഐ അന്വേഷണം. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സുപ്രിംകോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് സി ബി ഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും പുറത്തുവിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നമ്പി നാരാണനും കൈമാറാന്‍ പാടില്ല എന്നും നിര്‍ദേശമുണ്ട്.
source http://www.sirajlive.com/2021/07/26/490690.html
إرسال تعليق