
പെറുവിനെതിരെ ആദ്യ പകുതിയില്‍ കൃത്യമായ മുന്‍തൂക്കം ബ്രസീലിനായിരുന്നു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിന് ലീഡ് നല്‍കി. നെയ്മറുടെ പാസില്‍ നിന്നാണ് പക്വേറ്റയുടെ ഗോള്‍. ക്വാര്‍ട്ടര്‍ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീല്‍ ചിലിയെ തോല്‍പ്പിച്ചത്.
രണ്ടാം പകുതിയിലും ബ്രസീലിയന്‍ മേധാവിത്വം പുലര്‍ത്തി. 71-ാം മിനുറ്റില്‍ റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോര്‍ണറില്‍ ഒതുങ്ങി. സമനിലക്കായുള്ള പെറുവിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടില്ല.
source http://www.sirajlive.com/2021/07/06/487527.html
Post a Comment