
മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി വിജയഗോള്‍ നേടി.
30-ാം മിനിറ്റില്‍ മിക്കേല്‍ ഡംസ്ഗാര്‍ഡ് ആണ് ഡെന്മാര്‍ക്കിനായി ഗോള്‍ കണ്ടെത്തിയത്. 39-ാം മിനിറ്റിലെ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഇംഗ്ലണ്ടിന് സമനില ലഭിച്ചത്. 104-ാം മിനിറ്റിലായിരുന്നു ഹാരി കെയ്‌നിന്റെ വിജയഗോള്‍ പിറന്നത്.
ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. .കലാശപ്പോരാട്ടത്തില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് ഫൈനല്‍.
source http://www.sirajlive.com/2021/07/08/487788.html
Post a Comment