ബേങ്ക് കുത്തിത്തുറന്ന് കവര്‍ച്ച: ഏഴ് കിലോ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

പാലക്കാട് | ജില്ലയിലെ ചന്ദ്രനഗറില്‍ സഹകരണ ബോങ്കിന്റെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു. ഏഴ് കിലോയിലധികം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മരുതറോഡ് കോ ഓപ്പറേറ്റില്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ച് മാറ്റുകയായിരുന്നു. ബാങ്കില്‍ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും അതില്‍ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന ശേഷമേ പറയാനാകൂവെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് ബോങ്ക് അടച്ചു പോയതായിരുന്നു. ശനിയും ഞായറും ലോക്ക് ഡൗണായതിനാല്‍ ബേങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ബേങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്. ലോക്കറില്‍ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവര്‍ച്ചക്കാര്‍ കൊണ്ട് പോയെന്നാണ് പ്രാഥമിക വിവരം.

 

 



source http://www.sirajlive.com/2021/07/26/490716.html

Post a Comment

Previous Post Next Post