കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ അര്ജുന് ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനക്ക് അയക്കും.
അതേസമയം, മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് നിര്‍ദേശം. സ്വര്‍ണ്ണം തട്ടിയെടുക്കുന്നതില്‍ മുഹമ്മദ് ഷാഫിയുടെ അടക്കം സഹായം ലഭിച്ചന്നും ലാഭവിഹിതം നല്‍കിയിട്ടുണ്ടെന്നും അര്ജുന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ, അര്ജുന് ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസില്‍ അര്ജുന് ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.
source http://www.sirajlive.com/2021/07/04/487288.html
إرسال تعليق