
നാളെ മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറയില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സി പി എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. എന്നാല്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ഇന്നലെ ശക്തമായി പ്രതികരിച്ചിരുന്നു.
source http://www.sirajlive.com/2021/07/14/488841.html
إرسال تعليق