ഒളിമ്പിക്‌സ് വില്ലേജ് കൊവിഡ് ഭീതിയില്‍ ; സംഘാടകരില്‍ ഒരാള്‍ക്ക് രോഗബാധ

ടോക്യോ | ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറു ദിവസം ബാക്കിനില്‍ക്കെ, ഒളിമ്പിക്സ് വില്ലേജില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു. സംഘാടകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വിദേശത്തുനിന്നും എത്തിയ ഒഫീഷ്യലിനാണ് പരിശോധനയില്‍ പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്പിക്സ് നീട്ടിവെക്കുകയായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സ് വില്ലേജിലെ കൂടുതല്‍ പേര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു.
ജൂലായ് 23 നാണ് ടോക്യോ ഒളിമ്പിക്സ് ആരംഭിക്കുന്നത്.



source http://www.sirajlive.com/2021/07/17/489406.html

Post a Comment

أحدث أقدم