ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് തീപ്പിടുത്തം

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാര്‍ക്കിങ് ഏരിയയിലാണ് ആദ്യം തീ പടര്‍ന്നത്. തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കെട്ടിടത്തിന് പുറത്തിറങ്ങുകയായിരുന്നു.



source http://www.sirajlive.com/2021/07/08/487823.html

Post a Comment

Previous Post Next Post