ന്യൂഡല്‍ഹി | ബി ജെ പിയാണ് ആധികാരത്തില്‍ ഇരിക്കുന്നത് എന്ന് കോണ്‍ഗ്രസിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നും ബി ജെ പി. എം പിമാരുടെ ആഴ്ചതോറുമുള്ള യോഗത്തിൽ അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ നുണകള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍, സത്യാവസ്ഥ അവരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്‌സീന്‍ ക്ഷാമമില്ലെന്നിരിക്കെ കോണ്‍ഗ്രസ് ബോധപൂര്‍വം മോശം പ്രതിച്ഛായയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു.
അവര്‍ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍, അതിനേക്കാളേറെ അവരെ ആശങ്കപ്പെടുത്തുന്നത് ബി ജെ പിയുടെ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പരിഹസിച്ചു.
source
http://www.sirajlive.com/2021/07/20/489950.html
إرسال تعليق