വിദ്യാര്‍ഥിനിയോട് അശ്ലീല സംഭാഷണം; കായികാധ്യാപകന്‍ അറസ്റ്റില്‍

കോടഞ്ചേരി | വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടഞ്ചേരി സ്വദേശിയാണ് മനീഷ്. കായിക താരമായ വയനാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. മനീഷിനെതിരെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെയും കായിക താരമായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം ഒളിവിലായിരുന്നു ഇയാള്‍. മനീഷിനെതിരെ നാട്ടുകാര്‍ സ്‌കൂള്‍ മാനേജരായ പള്ളി വികാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു.



source http://www.sirajlive.com/2021/07/23/490345.html

Post a Comment

أحدث أقدم