രഖില്‍ മുറിയെടുത്തത് മാനസയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനെന്ന് സുഹൃത്ത്

കൊച്ചി | മാനസയുമായി ഏറെ നാളെത്തെ അടുപ്പമുണ്ടെന്നും തങ്ങള്‍ക്കിടയിലുണ്ടായ ചിലപ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാണ് മുറിയെടുത്തതെന്നും രഖില്‍ തന്നോട് പറഞ്ഞതായി സുഹൃത്ത്. രഖിലിന് കോതമംഗലം നെല്ലിക്കുഴിയില്‍ വാടകക്ക് മുറിയെടുത്ത് നല്‍കിയ സുഹൃത്ത് ഹന്‍സീബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മാനസയെ വിട്ടുപിരിയാന്‍ പറ്റില്ല. തങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ട്. ഇത് നേരട്ടുകണ്ട് സംസാരിച്ചാല്‍ തീരും. ഇതിനു വേണ്ടിയാണ് ഒരു സുഹൃത്തെന്ന നിലയില്‍ തന്നോട് സഹായം ചോദിച്ചത്. ഇന്ദിര ഗാന്ധി കോളജിനടുത്ത് മുറി വേണമെന്ന് അവന്‍ തന്നോട് ആവശ്യപ്പെട്ടു. മുറിയെടുത്ത ശേഷവും രഖില്‍ തന്നോട് സംസാരിച്ചിരുന്നതായും ഹന്‍സീബ് പറഞ്ഞു.

അതിനിടെ മാനസയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകാതെ രഖിലിന്റെ മൃതദേഹവും പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരിയില്‍ എത്തിക്കും. രഖിലിന് എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. ബാലിസ്റ്റിക് വിദഗ്ധരും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തി വിദഗ്ധ പരിശോധന നടത്തി.



source http://www.sirajlive.com/2021/07/31/491555.html

Post a Comment

Previous Post Next Post