കണ്ണൂര്‍ | കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.
സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവന്‍ സ്വര്‍ണവും , പണവും ലാപടോപ്പും കവര്‍ച്ച ചെയ്യുകയായിരുന്നു.
source http://www.sirajlive.com/2021/07/30/491360.html
إرسال تعليق