സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി

കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കൊ
ച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസ് ആവശ്യമുന്നയിച്ചത്. ഇത് കോടതി തള്ളുകയായിരുന്നു. അതേസമയം, തനിക്ക് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി അര്‍ജുന്‍ കോടതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ
നഗ്നനാക്കി മര്‍ദിച്ചുവെന്നാണ് ആരോപണം.

സ്വര്‍ണക്കടത്തിന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്ന് സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ച് യുവാക്കളെ ആകര്‍ഷിക്കുകയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്തു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.



source http://www.sirajlive.com/2021/07/06/487583.html

Post a Comment

أحدث أقدم