കശ്മീരില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി

ശ്രീനഗര്‍ | ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ സൈന്യം വെടിവെച്ച് വീഴ്ത്തി. അന്തരാഷ്ട്ര അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം വെടിവെച്ചിടുകയായിരുന്നു. ബുധനാഴ്ച കശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോണ്‍ കണ്ടെത്തിയിരുന്നു.

സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ രാജ്യത്ത് ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ഡ്രോണ്‍ വെടിവെച്ചിട്ടതെന്നത് ശ്രദ്ധേയമാണ്.

 



source http://www.sirajlive.com/2021/07/23/490298.html

Post a Comment

Previous Post Next Post