സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

കാസര്‍കോട് | മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പിയുടെ കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആലുവ സ്വദേശി പി കെ സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്.

കോഴ ആരോപണത്തില്‍ പ്രതി സ്ഥാനത്തുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുരേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ടാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.



source http://www.sirajlive.com/2021/07/13/488723.html

Post a Comment

أحدث أقدم