
വിശാഖ് സ്വദേശിയായ സുഷ്മയ്ക്കും നഗരത്തിലെ ശുചിത്വമില്ലാത്ത ടോയ്ലറ്റുകളുടെ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. 2017 ല്‍ യു എസില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് പൊതു ശൗചാലയങ്ങള്‍ നഗരത്തില്‍ ധാരാളം ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതിനാല്‍ സ്ത്രീകള്‍ ഉപയോഗിക്കാന്‍ മടിക്കുന്ന കാര്യം സുഷ്മയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഇതിന് പരിഹാരമായുള്ള പദ്ധതിയെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
നഗരത്തിലെ സിവിക് സംഘടനയും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും പഴയ വാഹനങ്ങള്‍ മൊബൈല്‍ ടോയ്ലറ്റുകളാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 25 ‘മൊബൈല്‍ ഷീ ടോയ്ലറ്റുകള്‍’ ജി എച്ച് എം സിക്ക് കൈമാറാനാണ് സുഷ്മ ശ്രമിക്കുന്നത്. സംരംഭകരായ ഉല്‍ക്ക സഡാല്‍ക്കറും രാജീവ് ഖേറും ചേര്‍ന്ന് 2016 ല്‍ ആരംഭിച്ച ‘ടി ടോയ്ലറ്റ്’പദ്ധതിയ്ക്ക് കീഴില്‍ 12 സഞ്ചരിക്കുന്ന വാഷ്റൂമുകളുണ്ട്. ദിവസവും 200 ല്‍പരം സ്ത്രീകള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
source http://www.sirajlive.com/2021/07/29/491259.html
إرسال تعليق