വഴിയറിയാതെ വനത്തില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശികളെ കണ്ടെത്തി

കോഴിക്കോട് | കട്ടിപ്പാറ അമരാട് വനത്തില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി തിരികെ കൊണ്ടുവന്നു. പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലാണ് രണ്ട് വിനോദ സഞ്ചാരികളെ കണ്ടെത്തിയത്

.കോഴിക്കോട് ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് വഴിയറിയാതെ കാട്ടില്‍ അകപ്പെട്ടത്. കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികില്‍ ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഒരു രാത്രി മുഴുവന്‍ ഇരുവരും കാട്ടില്‍ കുടുങ്ങിപ്പോയി.



source http://www.sirajlive.com/2021/07/11/488349.html

Post a Comment

أحدث أقدم