ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാ ഭായ് ചാനു

ടോക്യോ | ഒളിമ്പിക്സ് തുടങ്ങി ആദ്യ ദിനം തന്നെ മെഡല്‍ വേട്ടയാരംഭിച്ച് ഇന്ത്യ. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് മീരാ ഭായ് ചാനു ചരിത്രത്തിന്റെ ഭാഗമാവുന്നത്. കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മീരാ ഭായ് ചാനു. 49 കിലോ വിഭാഗത്തിലാണ് അവര്‍ വെള്ളി നേടിയത്.

സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയുമാണ് മീരാ ഭായ് ഉയര്‍ത്തിയത്. ഒന്നാം സ്ഥാനത്തുള്ള ചൈനീസ് താരത്തേക്കാളും ഏഴ് കിലോമാത്രമാണ് കുറവുള്ളത്. ചൈനയുടെ ഹോ ഷിഹൂയി ആണ് സ്വര്‍ണ്ണം നേടിയത്.



source http://www.sirajlive.com/2021/07/24/490465.html

Post a Comment

Previous Post Next Post