മുംബൈയില്‍ കനത്ത മഴ; ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി

 

മുംബൈ |  രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചു. റെയില്‍പാളങ്ങളിലും മറ്റും വെള്ളം കയറിയിട്ടുണ്ട്. സെന്‍ട്രല്‍ റെയില്‍വേയുടെ സബര്‍ബന്‍ ട്രെയിനുകള്‍ നിലവില്‍ 20 മുതല്‍ 25 മിനിറ്റുവരെ വൈകിയാണ് ഓടുന്നത്.
രാവിലെ മുതല്‍ മുംബൈയിലെങ്ങും കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. കുര്‍ല സ്റ്റേഷന് സമീപം വെള്ളം കയറിയത്് സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

നാല് മേഖലകളിലായി ദിനംപ്രതി 1,700ലേറെ സര്‍വ്വീസുകളിലായി 40 ലക്ഷത്തിലേറെ യാത്രക്കാര്‍ കൊവിഡിന് മുന്‍പ് മുംബൈ സബര്‍ബന്‍ സര്‍വ്വീസുകളില്‍ യാത്രചെയ്യാറുണ്ടായിരുന്നു.

 



source http://www.sirajlive.com/2021/07/16/489236.html

Post a Comment

Previous Post Next Post