നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് കിലോയിലേറെ സ്വര്‍ണം പിടികൂടി; കടത്താന്‍ ശ്രമിച്ചത് റേഡിയോയിലും കളിപ്പാട്ടത്തിലും

കൊച്ചി | നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷരീഫില്‍ നിന്നാണ് രണ്ട് കിലോയിലേറെ സ്വര്‍ണം പിടികൂടിയത്.

റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.



source http://www.sirajlive.com/2021/07/08/487815.html

Post a Comment

أحدث أقدم