സംസ്ഥാനത്ത് അതിശക്ത മഴ തുടരും; മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടിയന്തര മുന്‍കരുതലെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നദീതീരങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ തയ്യാറാകണം. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു.

കേരള തീരത്ത് ഉയര്‍ന്ന തിരമാല്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരളലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിന്ന് ബുധനാഴ്ച്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്‌



source http://www.sirajlive.com/2021/07/11/488317.html

Post a Comment

أحدث أقدم