
സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ മത്സരിക്കുന്നതിനായി സി കെ ജാനുവിന് 35 ലക്ഷം രൂപയാണ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയതെന്നാണ് പ്രസീത അഴീക്കോട് അടക്കമുള്ളവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ബത്തേരി മണ്ഡലത്തില്‍ ചെലവഴിക്കാന്‍ മൂന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും ഇതില്‍ 75 ലക്ഷത്തിന്റെ കണക്ക് മാത്രമാണ് കാണിച്ചതെന്നും ആരോപണമുണ്ട്. ബാക്കി തുക എങ്ങോട്ട് പോയെന്നത് സംബന്ധിച്ചും അന്വേഷണം നടക്കന്നുണ്ട്.
കൂടാതെ ബി ജെ പി നേതൃത്വത്തെ വലിയ തോതില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേസാണ് കൊടകര കുഴല്‍പ്പണ കേസ്. ഇതിലെ മുഖ്യപ്രതികളിലൊരാളാണ് എം ഗണേഷ്. കൊടകര കേസും ബത്തേരി കേസും തമ്മില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
source http://www.sirajlive.com/2021/07/09/487966.html
إرسال تعليق