സ്വര്‍ണക്കടത്തിന് സഹായം: മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കണ്ണൂര്‍ |  കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളം വഴി 4.5 കിലോ സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതിനാണ് നടപടി. കേസില്‍ മുഖ്യ പ്രതിയായ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ പിരിച്ചുവിട്ടിരുന്നു.

 

 



source http://www.sirajlive.com/2021/07/23/490310.html

Post a Comment

أحدث أقدم