കുന്നംകുളം നഗരസഭയില്‍ സി പി എം- ബി ജെ പി സംഘര്‍ഷം

തൃശൂര്‍ |  കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബി ജെ പി – സി പി എം അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ചെയര്‍പേഴ്‌സനെ ബി ജെ പി അംഗങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബി ജെ പി- സി പി എം അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വനിതാ കൗണ്‍സിലര്‍ ബോധംകെട്ടു വീണു. വാക്‌സിന്‍ വിതരണത്തിലെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിഷേധത്തിന് തുടക്കം.

സി പി എം അംഗത്തിന് നേരത്തെ അനുമതി വാങ്ങാതെ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കിയെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധിക്കുകയായിരുന്നു. ബി ജെ പിക്കാര്‍ ബഹളംവെച്ചതോടെ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടത് സംഘര്‍ഷത്തിലെത്തുകയായിരുന്നു.
യോഗം പിരിച്ചപിട്ട് ചെയര്‍പേഴ്‌സണ്‍ ഹാളിന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ബി ജെ പി വനിതാ അംഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് ബി ജെ പി അംഗം കുഴഞ്ഞുവീണത്.



source http://www.sirajlive.com/2021/07/27/490895.html

Post a Comment

Previous Post Next Post