ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍: ഇന്ന് അവലോകന യോഗം

തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നര മാസത്തിലേറെയായി തുടരുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പരിശോധിക്കുന്നതിനായി ഇന്ന് രാവിലെ പത്തരക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം. നിയന്ത്രണങ്ങള്‍ ഏറെ വരുത്തിയിട്ടും ടി പി ആര്‍ പത്തിന് മുകളില്‍ തുടരുന്നതില്‍ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്കയുണ്ട്. എന്നാല്‍ ഇനിയും പിടിച്ചുനില്‍ക്കാനാകില്ലെന്നും ഇളവുകള്‍ വേണമെന്നുമുള്ള വ്യാപാരികളുടെ ആവശ്യം ശക്തമാണ്.
ടി പി ആര്‍ കുറയാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളമെല്ലാം ചര്‍ച്ച ചെയ്യാനാണ് സാധ്യത.

അതേ സമയം വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗവും ഇന്നു ചേരും. അതിവേഗ റെയില്‍പാത ഉള്‍പ്പെടെ കേരളത്തിലെ വികസനകാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് യോഗം.

 

 



source http://www.sirajlive.com/2021/07/05/487421.html

Post a Comment

أحدث أقدم