എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ്; ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തുന്നതായി മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം | പട്ടികജാതി-പട്ടിക വര്‍ഗ വികസന ഫണ്ടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്റെ പണപ്പിരിവ് തട്ടിപ്പ് ചോദ്യം ചെയ്തതോടെ തനിക്കെതിരെ ഭീഷണിയുയര്‍ന്നതായി മന്ത്രി കെ രാധാകൃഷ്ണന്‍. ഇടനിലക്കാരനായ കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം തന്റെ ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. പല തവണ ഇയാള്‍ ഓഫീസിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

എസ് സി-എസ് ടി വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ആവശ്യമുള്ള ഗുണഭോക്താക്കളെ കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷന്‍ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് അജിതെന്നാണ് അറിയുന്നത്.
ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതായി മന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി.
പാവപ്പെട്ടവര്‍ക്കുള്ള ധനസഹായത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭീഷണികള്‍ക്കൊന്നും വഴങ്ങില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.



source http://www.sirajlive.com/2021/07/13/488715.html

Post a Comment

Previous Post Next Post