
കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് കുറ്റപത്രം പറയുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് ഇ ഡി അടക്കമുള്ള അന്വേഷണം ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് വിവരം. നേരത്തെ കൊടകര കേസില്‍ ഏറെ ദുരൂഹതയുണ്ടെന്ന് മൊഴികളിലുള്ള വൈരുദ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. പണം കൊണ്ടുവന്നത് ആര്‍ക്ക് വേണ്ടിയാണ്. എവിടെ നിന്ന് പണം എത്തി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
source http://www.sirajlive.com/2021/07/23/490284.html
إرسال تعليق