മുട്ടില്‍ മരംമുറി കേസ്: മുഖ്യ പ്രതികള്‍ റിമാന്‍ഡില്‍

സുല്‍ത്താന്‍ ബത്തേരി | മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളെ 14 ദിവസത്തേക്ക്‌ കോടതി റിമാന്‍ഡ് ചെയ്തു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. റോജി അഗസ്റ്റിന്‍, ആന്റോ, ജോസ്‌കുട്ടി, ഡ്രൈവര്‍ വിനീഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കോടതിയില്‍ വച്ച് പ്രതികള്‍ പോലീസിനോട് കയര്‍ത്തു.



source http://www.sirajlive.com/2021/07/29/491234.html

Post a Comment

Previous Post Next Post