
കൊലപാതകത്തിന് പിന്നാലെ മാതാവിന്റെ ഹൃദയം, കിഡ്‌നി, കുടല്‍ എന്നിവ ഇയാള്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു.
മുപ്പത്തിയഞ്ചുകാരനായ സുനില്‍ കച്ച്‌കോര്‍വ്വി എന്നയാള്‍ക്കാണ് കോലാപൂരിലെ കോടതി വധശിക്ഷ വിധിച്ചത്.ക്രൂരകൃത്യത്തിന് ശേഷം കഷണങ്ങളാക്കി മുറിച്ച മൃതശരീരം പലയിടങ്ങളിലായി ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപ്പും മുളകും പുരട്ടിയ നിലയിലായിരുന്നു പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വായില്‍ നിന്ന് രക്തം ഇറ്റുവീഴുന്ന നിലയിലായിരുന്നു സുനില്‍ ഉണ്ടായിരുന്നത് .മദ്യപിക്കാനായി മാതാവ് പണം നല്‍കാതെ വന്നതായിരുന്നു കൊലപാതകത്തിന് കാരണം
source http://www.sirajlive.com/2021/07/10/488127.html
Post a Comment