ന്യൂഡല്‍ഹി | പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. പീഡന കേസ് പിന്‍വലിക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനെ ഫോണ്‍ ചെയ്തതെന്നും പി സി ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിസ്ഥാനം എ കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ല. ഫോണ്‍ സംഭാഷണത്തില്‍ നിങ്ങള്‍ കൊടുത്തിട്ടുള്ള പീഡന കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നും ചാക്കോ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുണ്ടറയിലെ സംഘടന പ്രശ്‌നത്തില്‍ മന്ത്രി ഇടപെടണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇത് അനുസരിച്ച് സംഘടന പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി ഫോണ്‍ ചെയ്തത്. പീഡന പരാതി വ്യാജമെന്ന് പറയാം. എന്നാല്‍ താന്‍ അങ്ങനെ പറയുന്നില്ല. വസ്തുത അറിയാതെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും പി സി ചാക്കോ പറഞ്ഞു
source
http://www.sirajlive.com/2021/07/21/490058.html
إرسال تعليق