ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം  | കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ . അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ് തുറക്കാന്‍ അനുമതി. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും മതിയായ രേഖകള്‍ സഹിതം യാത്ര ചെയ്യാം

കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും. പുതിയ നിയന്ത്രണങ്ങളും ഇളവുകളും വന്നശേഷമുള്ള നാലുദിവസത്തെ സ്ഥിതി യോഗം അവലോകനം ചെയ്യും.



source http://www.sirajlive.com/2021/07/10/488130.html

Post a Comment

أحدث أقدم