
യൂത്ത്‌ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് പറഞ്ഞാണ് പ്രതിഷേധം. നേരത്തെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വന്നത്. നിലവിലെ വൈസ് പ്രസിഡന്റായ വനിതാ അംഗത്തെ പ്രസിഡന്റാക്കാനായിരുന്നു ലീഗ് നേതാക്കളുടെ തീരുമാനം. എന്നാല്‍ ജനറല്‍ സീറ്റില്‍ ഇതിന്റെ ആവശ്യമില്ലെന്നും യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും യൂത്ത്‌ലീഗ് പറയുന്നു.
പഞ്ചായത്ത് അംഗം അനീസ് മടത്തിലിനെ പ്രസിഡന്റാക്കണമെന്നായിരുന്നു യൂത്ത്‌ലീഗ് ആവശ്യം. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ് അനീസിനെ പ്രസിഡന്റാക്കണമെന്നത്. എന്നാല്‍ നാല് നേതാക്കള്‍ ചേര്‍ന്ന് തീരുമാനം അട്ടിമറിച്ചു. ഇവരുടെ മാടമ്പിത്തരം ഇനി അനുവദിക്കില്ല. വര്‍ക്കിംഗ് കമ്മിറ്റി ചേരാതെയാണ് ഏകപക്ഷീയ തീരുമാനം നേതാക്കള്‍ എടുത്തത്.
പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കൂടുതല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളെ പൂട്ടിയിട്ടതില്‍ നേതൃത്വത്തിന് ഇല്ലാത്ത നാണക്കേട് തങ്ങള്‍ക്കില്ലെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. പോലീസെത്തി നേതാക്കളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
source http://www.sirajlive.com/2021/07/26/490712.html
Post a Comment