ജന്തര്‍മന്തറിലെ പ്രതിഷേധം കര്‍ഷകര്‍ ശക്തമാക്കും

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജന്തര്‍മന്തറിലേക്ക് വ്യാപിപ്പിച്ച പ്രതിഷേദം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകരുടെ തീരുമാനം. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരുന്നതുവരെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കും. ഇന്ന് രാവിലെ പതിനൊന്ന് മണി യാടെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ നിന്ന് ജന്തര്‍മന്തറിലേത്തും. സമരം കണക്കിലെടുത്ത് വന്‍ സുരക്ഷ സന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ സമരം നടത്തുന്നത് കര്‍ഷകരല്ല തെമ്മാടികളാണെന്ന കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തിരുത്തി കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി. തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഖേദം പ്രകടിപ്പിക്കല്‍. കര്‍ഷകര്‍ തെമ്മാടികളല്ല, അന്ന ദാതാക്കളാണെന്ന് കര്‍ഷക സംഘടനകള്‍ മീനാക്ഷിക്ക് മറുപടി നല്‍കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും മീനാക്ഷിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

 

 



source http://www.sirajlive.com/2021/07/23/490292.html

Post a Comment

أحدث أقدم