പശുപതി പരസിനെ നേതാവാക്കിയതിനെതിരെ ചിരാഗ് പാസ്വാന്‍ കോടതിയില്‍

ന്യൂഡല്‍ഹി |  ലോക്‌സഭയില്‍ പശുപതി പരസിനെ എല്‍ ജെ പിയുടെ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിരാഗ് പാസ്വാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ലോക്‌സഭ കക്ഷി നേതാവിനെയോ, ചീഫ് വിപ്പിനെയോ മാറ്റുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയുടെ പാര്‍ലിമെന്ററി കമ്മിറ്റിയാണ്. താനാണ് എല്‍ ജെ പിയുടെ നേതാവെന്നും ചിരാഗ് പസ്വാന്‍ ഹരജിയില്‍ പറയുന്നു.

പശുപതി പരസിനെ ലോക്‌സഭ കക്ഷി നേതാവിയ തിരഞ്ഞെടുത്ത വിവരം തങ്ങളെ ആരും തന്നെ അറിയിച്ചിട്ടില്ല. പാര്‍ലിമെന്റ് സമ്മേളിക്കാത്ത സമയത്ത് ചീഫ് വിപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കം നടന്നിരിക്കുന്നത്.
ബിഹാറില്‍ മുന്‍ മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തോടെ പിളര്‍ന്ന് രണ്ടു വഴിക്കായ എല്‍ ജെ പിയില്‍ പസ്വാന്റെ മകനും എം പിയുമായ ചിരാഗ് പസ്വാനും അമ്മാവന്‍ പശുപതി പരസും തമ്മില്‍ അധികാര തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് മന്ത്രി സഭ വികസനത്തില്‍ പാര്‍ട്ടി അണികളുടെ പിന്തുണ ഏറെയുള്ള പശുപതി പരസിനെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

 

 



source http://www.sirajlive.com/2021/07/09/487943.html

Post a Comment

Previous Post Next Post