തിരുവനന്തപുരം | കിറ്റക്‌സ് വിവാദം കത്തിനില്‍ക്കെ ,രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായി ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ട്വീറ്റിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്.
തുടരെ തുടരെ പരിശോധന നടത്തി തൊഴില്‍വകുപ്പ് പീഡിപ്പിക്കുകയാണെന്നും താന്‍ 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണെന്നും കിറ്റക്‌സ് ഉടമ സാബു എം ജേക്കബ് പറഞ്ഞതിന് പിറകെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റെന്നത് ഏറെ ശ്രദ്ധേയമാണ്.
source
http://www.sirajlive.com/2021/07/04/487308.html
Post a Comment