സ്വര്‍ണക്കടത്ത്: സരിത്തിന്റെ പുതിയ പരാതിയില്‍ ഇന്ന് വാദം

കൊച്ചി | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളുടെ പേരുപറയാന്‍ സമ്മര്‍ദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് നല്‍കിയ പരാതിയില്‍ കൊച്ചി ഐ എന്‍ എ കോടതി ഇന്ന് വാദം കേള്‍ക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാദം നടക്കുക.

രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പേര് പറയാന്‍ ജയില്‍ സൂപ്രണ്ടടക്കം മൂന്ന് പേര്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് സരിത്ത് മൊഴി നല്‍കിയത്. ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്നും ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും സരിത്ത് മൊഴി നല്‍കിയിരുന്നു. സരിത്തിന്റെ വെളിപ്പെടുത്തലില്‍ തുടര്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സരിത്തിന്റെ പരാതിയില്‍ ജയില്‍ ഡി ജി പിയോട് ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 



source http://www.sirajlive.com/2021/07/12/488519.html

Post a Comment

Previous Post Next Post