തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയതിനാല്‍ രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ടിപിആര്‍ നിരക്ക് കുറയാത്ത സാഹചര്യത്തിലാണിത്.
സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങള്‍ തുറക്കാം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനം.
source
http://www.sirajlive.com/2021/07/03/487129.html
إرسال تعليق